എന്നും പ്രഭാതത്തിലാ പുല്‍ക്കൊടി തുമ്പിലെ
വെന്മഞ്ഞു തുള്ളി പോലലിഞ്ഞു പോകും
മര്‍ത്യ ജന്മത്തില്‍ ക്ഷണഭംഗുരം ദര്‍ശിച്ചോ
വിണ്ണിലെ നെയ് വിളക്കിന്‍ തിരിനാളമുലയുന്നു
മന്വന്തരങ്ങളില്‍ മറഞ്ഞുപോയവര്‍
ആത്മശാന്തിക്കായ് ഇന്നും ദാഹിക്കുന്നോ
മനം നൊന്ത കുയിലിന്റെ രോദനങ്ങള്‍
രാഗങ്ങളാക്കിയ രാത്രികളില്‍
കാലത്തിന്‍ തിരശ്ശീലയ്ക്കുള്ളില്‍ നിന്നും
ഓര്‍മ്മകള്‍ ചിറകടിച്ച് എത്തിടുമ്പോള്‍
വിട പറയും പകലിന്റെ നൊമ്പരങ്ങള്
പുഞ്ചിരിയാക്കിയ സന്ധ്യയെപ്പോള്‍
അനശ്വര ശാന്തി തന്‍ അജ്ഞാത തന്ത്രിയില്‍
വിലയം ചെയ്യുന്ന മൌന സംഗീതമായ്
ലോകത്തിന്‍ ആശ്രമ പ്രാന്തത്തില്‍ ഒരു
യോഗിനിയായ് തീരാന്‍ കഴിഞ്ഞുവെങ്കില്‍
കണ്ണീര്‍ തുള്ളികള്‍ മുത്തുകളാക്കാന്‍
കരയുന്നവര്‍ക്കെന്നും ആശ്വാസമാകാന്‍
നശ്വരമീ ജന്മം സാന്ത്വന മന്ത്രമാക്കാന്‍
അനശ്വര സത്യത്തിന്‍ ദാസിയകാന്‍
No comments:
Post a Comment