പ്രകാശം പതിക്കാത്ത താഴ്‌വരയില്‍ അവര്‍ - ദൈവങ്ങള്‍ -
കാത്തിരിക്കുന്നു - ആകാശം നഷ്ടപ്പെട്ടവര്‍
മനസ്സ് കൊത്തിനുറുക്കി അവര്‍ക്ക് നേദിച്ചു.
പിന്നെയും എന്താവാം അവര്‍ കാത്തിരിക്കുന്നത്...?
ആവര്‍ത്തനങ്ങള്‍ - ഇനിയും
വേനലുകള്‍, വര്‍ഷങ്ങള്‍, (വേദനകള്‍ )
മഴ!! ശൂന്യതയുടെ നിറം കലര്‍ന്ന് ,
ചിറകുകള്‍ കുഴഞ്ഞു, അഗാധതയിലേക്ക്...
പതനമല്ല, ലയനം
കൈനീട്ടി നില്‍ക്കുന്ന ഭൂമിയുടെ മാറിലേക്ക്
പ്രണയത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ
നിശബ്ധമായ ലയനം....
അക്ഷരക്കൂട്ടുകളില്‍ നിറങ്ങള്‍ ചാലിച്ച് ഞാന്‍
വരച്ചെടുത്ത നിന്റെ ചിത്രം ..
പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്നു
നിറങ്ങള്‍ പടര്‍ന്നു, ഇരുണ്ട്...
കടല്‍ പോലെ പ്രണയം - പിന്നെ
മഴ പോലെ കണ്ണീര്‍
അവസാനം
പറയാതെ വന്നു സാന്ത്വനിപ്പിച്ചു
പറയാതെ തിരികെപ്പോവുന്ന സങ്കടക്കാറ്റ്
എന്റെ മഴക്കാറ്റ് - അത് നീ തന്നെയല്ലേ..?
ഓര്‍മ്മ മാത്രം - ഇന്നും മരിക്കാതെ
യാത്ര പറയുവോളം......
ഏകാന്ത ശൂന്യതയിലും, അക്ഷരങ്ങള്‍ വരച്ചെടുക്കട്ടെ,
പാതിവഴിയില്‍ മുറിഞ്ഞു പോയൊരു
സ്വപ്നത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍..
ഇനിയും പെയ്തു തീരാത്തൊരു വര്‍ഷമേഘം പോലെ.....
3 comments:
Nice
ഏകാന്ത ശൂന്യതയിലും, അക്ഷരങ്ങള്‍ വരച്ചെടുക്കട്ടെ,
പാതിവഴിയില്‍ മുറിഞ്ഞു പോയൊരു
സ്വപ്നത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍..
ഇനിയും പെയ്തു തീരാത്തൊരു വര്‍ഷമേഘം പോലെ.....
varkkam... ee sneha jwala...
ishtamaayi......
Post a Comment