പണ്ട്
കൈകളില്‍ ഒടിച്ചു വീഴ്ത്തിയ
വളപ്പൊട്ടുകള്‍ കൊണ്ട്
സ്നേഹം..........സ്നേഹത്തിന്റെ ആഴം അളന്നു നോക്കാമെന്ന് പഠിപ്പിച്ച കൂട്ടുകാരീ,
ഇന്ന് ഞാന്‍
അളന്നു നോക്കാന്‍ ശ്രമിച്ച സ്നേഹം
എന്റെ കൈവെള്ളയെ വേദനിപ്പിക്കുന്ന
ഒരു ചുവന്ന വൃത്തമായി,
ഇതിന്റെ അര്‍ത്ഥം നീ എനിക്കൊരിക്കലും പറഞ്ഞു തന്നിട്ടേ ഇല്ലല്ലോ....?
തകര്‍ന്നു പോകുന്ന ഈ വളപ്പെട്ടുകള്‍ പോലെ
കാലാന്തരത്തില്‍ നഷ്ടപ്പെട്ടു പോവുന്ന സ്നേഹത്തിന്റെ നിറമാണോ ചുവപ്പ്....?
3 comments:
തകര്‍ന്നു പോകുന്ന ഈ വളപ്പെട്ടുകള്‍ പോലെ
കാലാന്തരത്തില്‍ നഷ്ടപ്പെട്ടു പോവുന്ന സ്നേഹത്തിന്റെ നിറമാണോ ചുവപ്പ്....?
മനോഹരം...... i liked it
Thank you dear!!!
Nice...made me to recall my sweet childhood friends.....
Post a Comment