കര കാണാ ജീവിത കടല്‍ തിരയില്‍
തീരം തേടി അലയുന്നു ഞാന്‍
താഴെ വീണുടയും പളുങ്ക് പാത്രം പോലെ
പൊട്ടിത്തകരും നീര്‍കുമിള പോലെ
കൊഴിയുന്നോരേതോ സ്വപ്നത്തിന്‍ മുന്‍പില്‍
എരിയുന്ന നോവുമായ് ഞാനിരുന്നു
അഴലിന്റെ സാഗരത്തില്‍ ഏകയായ് പിടയുമ്പോള്‍
സന്ത്വനമേകുവാനില്ലാരുമാരും
കനവിന്റെ കനവിലോരോര്‍മ്മയകാന്‍
ഇരുളിന്റെ ഇരുളിലെ ജ്യോതിസ്സാകാന്‍
അവസാന നാളമായ് എരിഞ്ഞിടുവാന്‍
മോഹിച്ചൊരു കുഞ്ഞു ദീപം ഞാന്‍
രജനീഗന്ധികള്‍ വിടരാന്‍ മറന്നൊരു
ശോക വൃന്ദാ വനികയിലൂടെ
കണ്ണന്‍ ഇല്ലാതെയിന്നേകയായ് രാധിക
ഓര്‍മയിലെ യമുനാ തീരം തേടി
വെന്‍ നിലാവ് ഇല്ലിവള്‍ക്ക് വഴി കാട്ടാന്‍
മഴ മേഘം ഇല്ലിവള്‍ക്ക് തുണയാവാന്‍
അലയുകയനവള്‍ ഒരു മുരളിക തേടി
ഏകാന്തമാകുമാ ഹൃദയ വനിയില്‍
മാഞ്ഞു പോയൊരു വാസന്തതിന്‍
മായാതെ തെളിയും ഓര്‍മകളോടെ
തന്ത്രികള്‍ പൊട്ടിയ തംബുരു പോലെ - നീരവം
നീയിന്നുമൊഴുകുന്നോ യമുനേ
യുഗന്തരങ്ങളെ പിന്നിട്ടീ ഗോപിക
നിന്‍ ഏകാന്ത തീരം പുല്‍കുന്നു വീണ്ടും
ഓര്‍മ തന്‍ ആഴത്തില്‍ മുങ്ങി ഞാന്‍ അലയുമ്പോള്‍
മറവി തന്‍ മധുരം തരുമോ നീ
ജീവിത മരുഭൂവില്‍ വാടിതളരുമ്പോള്‍ - നിന്നരികില്‍
മോക്ഷത്തിന്‍ തീര്‍ത്ഥ ജലം തേടി ഞാനെത്തും
കണ്നീരോളങ്ങള്‍ ശ്രുതിയിട്ടു മൂകമായ് - ഏകയായ്
അകലെ നീ ഇന്നും പാടുകയല്ലേ?
സങ്കല്പത്തിലെ യമുനയ്ക്കും ഓര്‍മ്മയിലെ വൃന്ദാവനത്തിനും സ്നേഹത്തോടെ ഇത്തിരി കണ്ണീര്‍പൂക്കള്‍
തീരം തേടി അലയുന്നു ഞാന്‍
താഴെ വീണുടയും പളുങ്ക് പാത്രം പോലെ
പൊട്ടിത്തകരും നീര്‍കുമിള പോലെ
കൊഴിയുന്നോരേതോ സ്വപ്നത്തിന്‍ മുന്‍പില്‍
എരിയുന്ന നോവുമായ് ഞാനിരുന്നു
അഴലിന്റെ സാഗരത്തില്‍ ഏകയായ് പിടയുമ്പോള്‍
സന്ത്വനമേകുവാനില്ലാരുമാരും
കനവിന്റെ കനവിലോരോര്‍മ്മയകാന്‍
ഇരുളിന്റെ ഇരുളിലെ ജ്യോതിസ്സാകാന്‍
അവസാന നാളമായ് എരിഞ്ഞിടുവാന്‍
മോഹിച്ചൊരു കുഞ്ഞു ദീപം ഞാന്‍
രജനീഗന്ധികള്‍ വിടരാന്‍ മറന്നൊരു
ശോക വൃന്ദാ വനികയിലൂടെ
കണ്ണന്‍ ഇല്ലാതെയിന്നേകയായ് രാധിക
ഓര്‍മയിലെ യമുനാ തീരം തേടി
വെന്‍ നിലാവ് ഇല്ലിവള്‍ക്ക് വഴി കാട്ടാന്‍
മഴ മേഘം ഇല്ലിവള്‍ക്ക് തുണയാവാന്‍
അലയുകയനവള്‍ ഒരു മുരളിക തേടി
ഏകാന്തമാകുമാ ഹൃദയ വനിയില്‍
മാഞ്ഞു പോയൊരു വാസന്തതിന്‍
മായാതെ തെളിയും ഓര്‍മകളോടെ
തന്ത്രികള്‍ പൊട്ടിയ തംബുരു പോലെ - നീരവം
നീയിന്നുമൊഴുകുന്നോ യമുനേ
യുഗന്തരങ്ങളെ പിന്നിട്ടീ ഗോപിക
നിന്‍ ഏകാന്ത തീരം പുല്‍കുന്നു വീണ്ടും
ഓര്‍മ തന്‍ ആഴത്തില്‍ മുങ്ങി ഞാന്‍ അലയുമ്പോള്‍
മറവി തന്‍ മധുരം തരുമോ നീ
ജീവിത മരുഭൂവില്‍ വാടിതളരുമ്പോള്‍ - നിന്നരികില്‍
മോക്ഷത്തിന്‍ തീര്‍ത്ഥ ജലം തേടി ഞാനെത്തും
കണ്നീരോളങ്ങള്‍ ശ്രുതിയിട്ടു മൂകമായ് - ഏകയായ്
അകലെ നീ ഇന്നും പാടുകയല്ലേ?
സങ്കല്പത്തിലെ യമുനയ്ക്കും ഓര്‍മ്മയിലെ വൃന്ദാവനത്തിനും സ്നേഹത്തോടെ ഇത്തിരി കണ്ണീര്‍പൂക്കള്‍
No comments:
Post a Comment