മഴ തന്ത്രികള്‍ മീട്ടിയിന്നു നീല വാനം
ആര്‍ദ്രമായ് പാടിയൊരു ശോക ഗാനം
മഴ പന്തല്‍ തേടും വേഴാമ്പല്‍ പോലെ
കൊഴിഞ്ഞ ദിന മലരുകള്‍ തേടി നീയും
ഇരുണ്ട സന്ധ്യയില്‍ എങ്ങോ - വിഹ്വലയായൊരു
മാന്‍പേട എന്തിനോ തേങ്ങി
ഉണര്‍ന്ന പ്രജ്ഞയിലിന്നു നീ
വെറുതെ എന്തൊക്കെയോ തിരഞ്ഞു
ശിഥിലമാം ചിന്തകള്‍ കൊണ്ട് നീ
സ്വപ്നങ്ങള്‍ക്കിന്നു ചിതയൊരുക്കി
വിങ്ങി വിതുമ്പുന്ന നെഞ്ചകത്തില്‍
മാധുര്യം പൊയ്പോയ നൊമ്പരങ്ങള്‍
അഴലിന്‍ താഴ്‌വരയില്‍ നിന്നെങ്ങോ
അലയടിചെത്തുന്നാ ഹൃത്തടത്തില്‍
മൂകം വിതുമ്പിയ കാനന ചായയില്‍
രാപ്പാടി മൂളുന്ന ദു:ഖ രാഗം
ഒരോര്‍മ്മ തെറ്റുപോല്‍ നിരാലംബയാം നിന്‍
മിഴികളില്‍ നീര്‍കണം തുള്മ്പുന്നോ?
ഇനിയും പെയ്തൊഴിയാത്ത നൊമ്പര മഴയില്‍ - അലിഞ്ഞാലും
അഗ്നിയായ് മാറും നിന്‍ മിഴിനീര്‍ കണങ്ങള്‍
No comments:
Post a Comment