അറിയാമായിരുന്നു നിനക്കെന്റെ നിശബ്ദമായ തേങ്ങല്‍ കേള്‍ക്കാതിരിക്കാന്‍ ആവില്ലെന്ന്... അടരാന്‍ മറന്ന മിഴിനീര്‍ മുത്തുകള്‍ കാണാതിരിക്കാന്‍ ആവില്ലെന്ന്.... വേദനയോടെ മനസ്സില്‍ നിന്നെ ഞാന്‍ വിളിച്ചപ്പോഴൊക്കെ നീ അത് അറിയാതിരുന്നിട്ടില്ലല്ലോ... മനസ്സില്‍ നിറയുന്ന നിന്റെ രൂപം കാണാതെ ഞാന്‍ ഉറങ്ങാറില്ലെന്ന് നിനക്കറിയാമല്ലോ..
എങ്കിലും വിധിയുടെ തടങ്കല്‍പാളയം തീര്‍ക്കുന്ന അദൃശ്യ വേദനയില്‍ നമ്മള്‍ ഏതോ ദൂരങ്ങളിലേക്ക് അകന്നകന്നു പോകുന്നുവോ....? അറിയാം ഒരിക്കലും അതുണ്ടാവില്ലെന്ന്, എങ്കിലും എന്തേ ദൈവങ്ങള്‍ കണ്ണുതുറക്കാത്തത്....? വേദനിക്കരുതേ ആ മനം എന്നെയോര്‍ത്ത്...
കാലം കണ്ണീര്‍ കാണാതെ കടന്നു പോകുമോ? നിറമില്ലാത്തതെങ്കിലും ഒരു മഴക്കാലം കൂടി തിരിച്ചു വരില്ലേ? നാള്‍ വഴികളില്‍ എവിടെയോ വെച്ച് നമുക്ക് നഷ്ടമായ സ്നേഹത്തിന്റെ, പ്രണയത്തിന്റെ, സാന്ത്വനത്തിന്റെ മഴക്കാലം...........
1 comment:
Nice.....
Post a Comment