സ്നേഹത്തിനു കൊതിക്കുന്ന ഹൃദയത്തിലേക്ക് തിരസ്കാരത്തിന്റെ അഗ്നി കോരിയിടപ്പെടുന്നു. നൊമ്പരങ്ങളുടെ വേലിയേറ്റത്തില്‍ മനസ്സ് ഏകാന്ത ശൂന്യതുടെ അന്ധകാരത്തിലേക്കാഴ്ന്നിരങ്ങുന്നു.
മനുഷ്യ മനസ്സിന്റെ ആഴങ്ങളില്‍ ചുഴികളും, നൊമ്പരാഗ്നിയുടെ കനല്‍ കൂടും മാത്രമോ..? ദു:ഖത്തിന്റെ സാഗര തീരത്ത് എകയാവുംപോള്‍ സാന്ത്വന മന്ത്രങ്ങള്‍ എങ്ങുമില്ല... സൌഹൃദങ്ങള്‍ പോലും കയ്യെത്താത്ത ദൂരത്തോളം അകലെ.. എന്തൊക്കെയോ വേദനകള്‍ ഒറ്റപെടുത്തുമ്പോള്‍ എന്തെ എനിക്കായ് ഒരു സാന്ത്വന ഗീതം ഉണരാത്തത്...
ശാശ്വതമായ ഏന്റെ അഭയ തീരം എവിടെയാകാം.... ഇതു ആകാശ ഗംഗയില്‍ സ്നേഹത്തിന്റെ കുളിര്‍ നീര്‍ തുള്ളികള്‍ ഉറഞ്ഞു കൂടും..? ഇതു പുണ്യ തീര്‍ത്ഥം ശാന്തിയുടെ മന്ത്രങ്ങളില്‍ മനസ്സ് ലയിപ്പിക്കും... ഏതു തീര്‍ഥഘട്ടം മോക്ഷത്തിന്റെ അനശ്വര പാത എനിക്കായ് തുറന്നു തരും..?
മായ മരീചിക പോലെ മനസ്സുകളും അകലുമ്പോള്‍ ...... സ്വപ്‌നങ്ങള്‍ മാത്രം പ്രിയപ്പെട്ടതാവുന്നു... ഇളം തെന്നലും , മഴനിലാവും , ഹിമ സാഗരവും, മഞ്ഞു പൂക്കളും.........എല്ലാം.... സ്വപ്നത്തിന്റെ നിഴലില്‍ മാത്രം... ഏകാന്ത വേദനയുടെ സീമകളില്ലാത്ത തേരോട്ടത്തില്‍ സ്വപ്‌നങ്ങള്‍ മാത്രം അവശേഷിക്കുന്നു......
നിഴലിനെ പ്രണയിക്കുന്ന നിലാവിനെ പോലെ ഞാനെന്റെ സ്വപ്നങ്ങളെ പ്രണയിച്ചോട്ടെ..... വെറുതെ......
No comments:
Post a Comment