
അനുപമമായ കാവ്യാ മധുരിയാല്‍ മലയാളത്തിനൊരു കാല്‍പനിക വസന്തം സമ്മാനിച്ച് കൊഴിഞ്ഞു പോയ നക്ഷത്രമാണ് അങ്ങ്. യുവത്വത്തിന്റെ സ്വപ്നങ്ങള്‍ക്ക് അവിടുന്ന് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി, എങ്കിലും ചുറ്റുമുള്ള ലോകത്തിന്റെ കപടതയെക്കുറിച്ചു അങ്ങേയ്ക്ക് ഹൃദയം നൊന്തു പാടേണ്ടി വന്നു.
പൂമാലയിട്ട് മരണത്തെ വരിച്ച പ്രിയ സുഹൃത്തിനു ഓര്‍മ്മയുടെ ഒരു നൊമ്പര കാവ്യം സമര്‍പ്പിച്ച അങ്ങയുടെ മുന്‍പില്‍ തകര്‍ന്ന സ്വപ്നങ്ങളുടെയും, മോഹങ്ങളുടെയും, തീരാത്ത വേദനകളുടെയും ഈ സാഗര തീരത്ത് നിന്ന് നൊമ്പരങ്ങളുടെ ആത്മാക്കള്‍ പ്രണാമം അര്‍പ്പിക്കട്ടെ......
കാല്പനികതയുടെ കാനന ചോലയില്‍ നിന്ന് മരണത്തിന്റെ മരവിച്ച ഏകാന്ത തീരത്തേക്ക് ഏകനായ് നടന്നു പോയ അങ്ങ് തീരാത്ത വേദനയായ് മലയാളികളുടെ ഓര്‍മകളില്‍ എന്നെന്നും ജീവിക്കുന്നു....... യാഥാര്‍ത്ഥ്യം കൂര്‍ത്ത മുനയുള്ള മുള്ളുകള്‍ കൊണ്ട് പൊതിഞ്ഞതാണെന്ന് ഇന്ന് ഞങ്ങള്‍ അറിയുന്നു......
സ്നേഹം കൊതിക്കുന്ന മനസ്സുകള്‍ക്ക് കാല്‍പ്പനികതയുടെ സാന്ദ്ര രാഗവുമായ് ഒരിക്കല്‍ക്കൂടി അങ്ങീ മലയാള മുറ്റത്ത് തിരിച്ചെത്തിയിരുന്നെങ്കില്‍... അങ്ങയുടെ കാല്പാദങ്ങളില്‍ ഒരിക്കല്‍ നമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..... അങ്ങയുടെ കാവ്യ സൃഷ്ടികള്‍ കല്പാന്ത കാലത്തിനും അപ്പുറം നിലനില്‍ക്കപ്പെടും.... മരണമില്ലാതെ... ഒരിക്കലും മരണമില്ലാതെ ......
No comments:
Post a Comment