പോയ് വരാം പ്രിയേ ഞാന്‍ .. നമുക്കൊരു
മന്കുടില്‍ തീര്‍ത്തു അതില്‍ പുതുജീവിത പൊന്‍ വീണ മീട്ടുവാന്‍,
കുഞ്ഞു മക്കള്‍ക്കൊരു കൂടാരം തല ചായ്ക്കുവാന്‍,
ഭൂമിയില്‍ സ്വര്‍ഗമായ് ആ കൊച്ചു കളിവീട് മാറ്റണം..
യാത്ര പറഞ്ഞകന്ന പ്രിയനേ ആ യാത്ര
അവസാന യാത്രയെന്നോ...? ഇനി തിരികെവരില്ലയെന്നോ..?
പൈശാചികം ആ കിരതന്മാര്‍ നിഷ്കളങ്ക രക്തം കുടിച്ചു
ദൈവമേ നിന്റെ സ്വന്തം നാട്ടില്‍ ... നിസംഗരായ് നോക്കിനിന്നായിരങ്ങള്‍,
അരുതെന്ന് പറയാതെ, തടയാതെ...കൊല്ലാതിരുന്നെങ്കില്‍,
ഒരല്പം പ്രാണന്‍ അവശേഷിപ്പിച്ചിരുന്നെങ്കില്‍
പ്രണയിനി നെഞ്ചോടു ചെര്‍ത്തോരാ താലി മുറിച്ചെറിഞ്ഞില്ലേ
നരാധമന്മാര്‍ .. വെറുതെ ...
തെറ്റ് ചെയ്യാത്തോരാ അച്ഛന്റെ കണ്ണീരഗ്നിയില്‍ തീര്‍ത്ത
പട്ടടയ്ക്കരികില്‍ ആ കുഞ്ഞു കണ്ണുകള്‍ മിഴിനീര്‍ മറന്നു, കൂട്ട് നില്‍ക്കവേ
ഇനിയും തിരിച്ചറിയാതെ നഷ്ടമായത് ജീവിതമെന്ന്....
യാത്ര പറയാതെ.... യാത്രയായി.. അച്ഛന്‍ എന്നറിയാതെ..
തേടി വന്നു.... മരണം വിളിച്ചിട്ട്
ആ ജനനിയുടെ കണ്ണീര്‍ തുള്ളികള്‍ , ശാപാഗ്നിയായ്
നിന്റെ മേല്‍ വീണെരിയാതിരിക്കാന്‍... എവിടെ നീ പോയൊളിക്കും..?
ഏതു ഗംഗയില്‍ മുങ്ങും നീ ഈ കടം വീട്ടാന്‍......
ഏതു പത്മ തീര്‍ത്ഥഘട്ടം നിന്റെ പാപാഗ്നിയെ തണുപ്പിക്കും ...?
നിന്റെ മലീമസമായ കൈകള്‍ മരണത്ന്റെ ശൂന്യതയിലേക്ക് വലിച്ചെറിഞ്ഞ ആ പ്രാണനു പകരം...
ആ അച്ഛന് പകരം എന്ത് നല്‍കും നീ ആ കുരുന്നു കൈകളില്‍...? കൊല്ലാതിരുന്നെങ്കില്‍....
1 comment:
Very touching...
Post a Comment