Friday, 13 January 2012

ആത്മാവില്‍ പുഴയൊഴുകുമ്പോള്‍

പുഴയുടെ സംഗീതം, കാടിന്റെ നിസ്വനം
യുഗാന്തരങ്ങള്‍ വിരല്‍ കോര്‍ത്തു വന്ന സൌന്ദര്യം
ഒഴുകി നീ പുണ്യ പാപങ്ങളുടെ അനന്ത സാഗരം
തിരുമാറില്‍ ഏറ്റി ഗംഗയായ്(അതെ നീ എനിക്ക് ഗംഗയാണു)
കാലമടിച്ചേല്പ്പിക്കുന്ന പാപങ്ങള്‍ കഴുകിതുടയ്ക്കുന്ന പാപനാശിനി...
ജന്മ സാഫല്യമായ്, നിര്‍വൃതിയായ്‌ സഹ്യ ശൃംഖങ്ങളില്
ഒരു മംഗളാരതി പോലെ ഒഴുകിയെത്തുന്നു നീ - മകളായ്
ദേവിയായ്, അമ്മയായ്, പുണ്യമായ്
ഏഴു സ്വരങ്ങളായ്‍ ഉറങ്ങിയുണരുന്നു നീ...
അനന്തതയില്‍.. പ്രപഞ്ച ശക്തികള്‍ കാവല്‍ നില്‍ക്കുന്ന
ചക്രവാളങ്ങള്‍ക്കുമപ്പുറം (സ്വര്‍ഗം വെറും സങ്കല്‍പം മാത്രമാവുമ്പോള്‍ )
അനന്ത ചൈതന്യമേ നീ ഒഴുകിയിറങ്ങുന്നു
കാതങ്ങളോളം..... കാലങ്ങളോളം
ഗംഗയായ്, യമുനയായ്, കാവേരിയായ്, കൃഷ്ണയായ്
സ്നേഹമായ് (അഭയമായ്‌) ഒഴുകുന്നു നീ എന്നും
വിരല്‍ തൊട്ടുണര്‍ത്തുന്ന വന മുരളികയായ്
സ്നേഹ ദു:ഖങ്ങളില്‍ ഭൂമിതന്‍ കണ്ണീരായ്
പിന്നെ കര്‍മ്മ ബന്ധങ്ങളില്‍ നിന്നും ആത്മാവിനെ,
മോക്ഷം കുളിരലയായ് നല്‍കി കുടിയിറക്കുന്നു നീ.....

7 comments:

Anonymous said...

enne pattikkamennu karuthi alle :D

Anna said...
This comment has been removed by the author.
santosh said...

i like it . supper keepit up
By santosh

Anna said...

Thanks Santhosh

saleembabu said...

puzhapole ozhukum vakukal.....

Anna said...

Thanks Saleem...

jaemiahaakenson said...

Playamo Casino New York - MapYRO
Looking for new 평택 출장샵 casinos to play 제천 출장샵 on mapyro? Here you can find out! 의정부 출장샵 Find 서울특별 출장마사지 the best 인천광역 출장안마 casino in New York with information about bonus codes, games, promotions and