Thursday, 15 November 2012

എന്റെ കൃഷ്ണതുളസി

നനവേറുമീ മണ്ണില്‍ നിന്‍ കാല്‍പാട് തേടി അലയവേ,
കണ്ണീരിന്‍ കായലോളങ്ങള്‍ എന്‍ പാദങ്ങള്‍ തഴുകീ....
അറിയുന്നീ ഓളങ്ങള്‍ മായ്ച്ചു നിന്‍ കാലടിപാടുകള്‍
അറിയാതെ പോയോ നീയീ തീരത്തിന്‍ സ്നിഗ്ദ്ധമാം  സുഗന്ധം..?
വരുമെന്ന് പറയാതെ നീ പോയെങ്കിലുമീ കാലത്തിന്‍ ഓര്‍മ്മകള്‍ 
കാത്തിരിക്കുന്നുവോ നിനക്കായ്‌......... ?

നീ നടന്നു പോയൊരീ വഴിയില്‍, അറിയാതെ ചേക്കേറുമിരുളില്‍
ഈ കണ്ണീര്‍ കടലിന്റെ കരയില്‍, പാടാമിനിയും  ഞാന്‍
ഒരു താരാട്ടു പാട്ടിന്റെ ഈണം - മൌനമായ്...........
പ്രിയതാരമേ നീ വരുമോ ആകാശക്കോണിലെ കുഞ്ഞു നക്ഷത്രമായ്
പറയാം ആയിരം കഥകള്‍ ഇനിയും - നിനക്ക് കേള്‍ക്കാനായ്..... 

തകര്‍ന്നൊരെന്‍ മണ്‍കുടിലിന്റെ മുറ്റത്തിന്നും
ഒരു കൃഷ്ണ തുളസി കാത്തിരിപ്പൂ ........
തിരിയിട്ടു കൊളുത്തിയ ദീപനാളം,
അണയില്ലോരിക്കലും നീ വരുവോളം......
വഴി തെറ്റിയെങ്കിലും വരില്ലേ ഇതു വഴി, ഒരു കുഞ്ഞു തെന്നലായ്...?
തകരുമെന്‍ വീണയില്‍, വെറുതെ തഴുകാന്‍
മൂകമെങ്കിലുമീ  ശ്രുതി,  ഇടറുന്നതറിയുന്നുവോ  നീ...?

No comments: