നന്ദിതാ,
നീ അവശേഷിപ്പിച്ചു പോയതെന്താണ്?
അപൂര്‍ണ്ണമായൊരു സ്വപ്നത്തിന്റെ,
നിറം മങ്ങിയ അക്ഷരങ്ങളുടെ,
പിന്നെ നേര്‍ത്തു നേര്‍ത്തു പോവുന്ന ഓര്‍മ്മയുടെ
ശല്ക്കങ്ങളാല് ആവൃതമായ
നിന്റെ ഹൃദയത്തിന്റെ സ്പന്ദനം..
നീയെന്റെ സഖിയല്ല, സഹയാത്രികയുമല്ല
ഭൂമിയുടെ ആത്മാവിനെ തൊട്ടറിയാന്‍
നഗ്നപാദയായ് നടന്നവള്‍......
പിന്നെ
വളര്‍ന്നു പടര്‍ന്നു പന്തലിക്കേണ്ടതിനു പകരം
ഒരു നെടു വീര്പ്പിലൂടെ പോലും
സ്വന്തം മൌനത്തിന്റെ വാല്മീകം
ഉടയ്ക്കാതെ തപ്സ്സിരുന്നവള്...
ഓര്‍മ്മകളുടെ മഞ്ചാടി കുരുകളില്‍
ഒന്നും പോലും അവശേഷിപ്പിക്കാതെ,
കണ്ണുനീരിനു ഒഴുകി പടരാനൊരു
നിമിഷം പോലും നല്‍കാതെ,
നിന്റെ ഉള്‍ക്കണ്ണില്‍ ആരോ വരച്ചിട്ട,
വഴി തേടി നീ പോയി..
സര്ഗതീവ്രതയാല്
സ്വപ്നങ്ങളുടെ അഗാധമായികതയുടെ
അനശ്വര ചിത്രങ്ങള്‍ രചിച്ച,
കാലാന്തരങ്ങള്‍ മായ്ക്കാന്‍ മറന്നു പോയക്കാവുന്ന
ശില്പ സുന്ദരമായ വരികള്‍ സമ്മാനിച്ച നിന്റെ
തൂലിക നീയെന്തേ വലിച്ചെറിഞ്ഞു ?
7 comments:
niceeee
saiju
Thanks etta :p
da Nandusse, Anonymouse!!!!! danks daaa..............
Vallappoyum ente blogilokke vararundalle randalum. Spl Thanks to both of you...
good one
Gooodddddddddddddddddddddddddddddddddd, u changed a lot :)
powerful lines. realy touchinng.
Post a Comment