ചന്ദനത്തിരികള്‍ക്ക് മരണത്തിന്റെ മണമാണെന്നും,
അവയെ നിനക്ക് ഭയമാണെന്നും,
എത്രയോ വട്ടം നീ എന്നോട് പറഞ്ഞിരുന്നു.....
അവസാനമായ് നിന്നെ കാണുമ്പോള്‍,
കത്തിച്ച ആയിരം ചന്ദനത്തിരികള്‍ക്ക് നടുവില്‍,
നീ തനിച്ചായിരുന്നുവെന്നു
നിന്റെ പ്രിയപ്പെട്ടവര്‍ എന്നോട് പറഞ്ഞു..
പിന്നീടിത് വരെ തിരികള്‍ തെളിയാതെ
ആലിലകളുടെ ഹരിനാമ ജപം കേള്‍ക്കാതെ
നീ വാണ ശ്രീകോവിലും ശൂന്യമായ്...
1 comment:
Niceeeeeee.....
Post a Comment