ആത്മ ദുഖങ്ങളുടെ അനന്ത പ്രവാഹത്തിലൂടെയുള്ള മുടങ്ങാത്ത യാത്ര....... ഈ അനന്ത സാഗരത്തിനും ഒരു തീരമുണ്ടാകുമോ? സാന്ത്വനമോതുന്ന തിരകള്‍ അകലെയവുന്നു. ജീവിതമെന്ന നിത്യദുഖത്തിന്റെ നിശബ്ദ രോദനം മാത്രം.....
എന്റെ സൂര്യന്‍ ഉദിക്കാന്‍ മറന്നു, പ്രിയ വാര്‍തിങ്കളും തളര്‍ന്നു തുടങ്ങി. കണ്ണീര്‍ പുഴയുടെ തീരത്ത്
ഭൂമിക്കായ് നിലാവ് ഒരുക്കിയ ചിതയിലേക്ക് നോക്കി ഞാനും ഏകയായ്..... നിന്റെ ദുഃഖ വീഥികളിലേക്ക് നീ തനിച്ചു യാത്രയായപ്പോള്‍.......
മൌനത്തിന്റെ തണുപ്പില്‍ ഹൃദയ നൊമ്പരങ്ങളുടെ താഴ്‌വരയില്‍ തനിയെ അലയുമ്പോള്‍ എനിക്കേറ്റവും പ്രിയപ്പെട്ട മഴയുടെ സംഗീതം പോലും എന്റെ ആത്മാവിനെ സാന്ത്വനിപ്പിക്കുന്നില്ല......... നീയില്ലാത്ത വഴികള്‍ ഇരുള്‍ മൂടികിടക്കുന്നു എന്റെ മുന്നില്‍....എന്തൊക്കെയോ നിശബ്ദ ദുഖങ്ങളുടെ നിഴലില്‍ സ്വയമൊളിപ്പിക്കുന്ന ഭൂമിയെപ്പോലെ ആകാശ നീലിമയുടെ മൂടുപടത്തില്‍ ഒതുങ്ങാനാഗ്രഹിക്കുന്നുവോ സാഗരം?
നൊമ്പരത്തിന്റെ കനല്‍ക്കാറ്റില്‍ ഞാന്‍ തളര്‍ന്നു വീണപ്പോള്‍ സാന്ത്വനത്തിന്റെ മഴനീര്‍ തുള്ളികളായ് കൈ പിടിച്ചു നടത്തിയ സ്നേഹമേ യാത്ര പറയാതെ നീ നടന്നു മറഞ്ഞ വഴികളിലേക്ക് മിഴികള്‍ നട്ട് ഞാന്‍ നിന്നപ്പോള്‍
തേങ്ങിക്കരഞ്ഞ മഴത്തുള്ളികള്‍ എന്റെ മനസ്സാണ് അറിഞ്ഞതെങ്കിലും നൊന്തത് നിന്നെയോര്‍ത്തായിരുന്നു.... കണ്ടതു നിന്റെ വേദനയായിരുന്നു......എന്നിലെ നിന്നെ.....
കനല്‍ വഴികളില്‍ക്കൂടി നീ നടന്നപ്പോഴും സാന്ത്വനത്തിന്റെ മഴത്തുള്ളികള്‍ നീ എനിക്കായി എപ്പോഴും കാത്തു വെച്ചിരുന്നു. എന്റെ കൈ വിരല്‍ മുറിഞ്ഞാല്‍ നോവുന്നത് നിനക്കായിരുന്നു. എന്നിട്ടും എന്നെ വിളിക്കാതെ, യാത്ര പോലും പറയാതെ നീയെന്തേ തനിച്ചു പോയി..... എന്തേ നീയെന്നെ തനിച്ചാക്കി യാത്രയായ്?
No comments:
Post a Comment