മൂക ദു:ഖത്തില്‍ കരിനിഴല്‍പ്പാടില്‍
ലയിച്ചു പോയെന്‍ വര്‍ണ്ണ സ്വപ്‌നങ്ങള്‍
നീറും ഹൃദയത്തില്‍ ഒളിപ്പിച്ച നൊമ്പരം
ഉരുകിയൊലിച്ചില്ല നീര്‍ കണമായ്
ഹൃദയന്തരാളത്തില്‍ നിഴലിട്ട മോഹങ്ങള്‍
കാലത്തിന്‍ അടിത്തട്ടില്‍ മറഞ്ഞു പോയ്
കോപാകിനിയായ് അലയും യമുനേ
ഞാനറിയുന്നു നിന്‍ നെടുവീര്‍പ്പുകള്‍
നിന്‍ പ്രിയ തോഴി രാധികയെങ്ങു പോയ് ?
ആ കണ്ണീര്‍ കനവുമായ് നീയിന്നേകാകിനിയായി
രാക്കിളി പാടാത്ത വൃന്ദാവനത്തില്‍
അനശ്വര പ്രണയിനി തന്‍ മൌന രാഗം
രാധേ നിന്‍ കണ്ണില്‍ തീരാ നോവിന്‍ അലയാഴി
സ്നേഹ താഴ്വാരം നിന്നെ മറന്നുവെന്നോ?
തേങ്ങല്‍ തംബുരുവില്‍ ഈണം മൂളുന്നോ യമുന?
നീല കടമ്പിന്‍ കൊമ്പില്‍ കാറ്റിന്‍ നൊമ്പരമോ?
ഈറന്‍ നിലാവിന്‍ തൂവല്‍ ചിറകിന്‍
മോഹ കൂമ്പാരം നിനക്കന്യമായോ
ഏതോ സ്വപ്നത്തില്‍ പതിമറന്ന മനസുമായ്
അകലെ.... അകലെ..... നീ തിരയുന്നുവോ?
പാടാന്‍ മറന്ന രാഗങ്ങളിനിയും പടാതിരിക്കട്ടെ
എനിക്കായ് നിനക്കായ് നമ്മള്‍ക്കായ്...
No comments:
Post a Comment