കഴിഞ്ഞു പോയ കാലം ഇനിയൊരിക്കലും തിരിച്ചു വരില്ല. സൗഹൃദങ്ങളും സാന്ത്വനങ്ങളും നൊമ്പര രേഖകളായ് അകലെ മറയുന്നു. മനസ്സുകളില്‍ എന്നെന്നും ഓര്‍മ്മിക്കുവാന്‍ നൊമ്പരങ്ങളില്‍ നൊമ്പരങ്ങളില്‍ കുതിര്ന്നതെങ്കിലും , അനശ്വര സ്മൃതികളുടെ പൊന്മുത്തുകള്‍ അവശേഷിപ്പിച്ചു കൊണ്ട് കാലം കടന്നു പോകുന്നു, വേദനകള്‍ ഏറെയുണ്ടെങ്കിലും, സ്നേഹത്തിന്റെ പുഞ്ചിരി അവയെ നനുത്ത സാന്ദ്ര രാഗങ്ങളാക്കുന്നു......
ഏതോ തംബുരുവില്‍ ഉതിരുന്ന രാഗം പോലെ സൌഹൃദവും, പ്രണയവും, കുഞ്ഞു പിണക്കങ്ങളും, സാന്ത്വനങ്ങളും, ഓര്‍മ്മകളുടെ നൊമ്പരവും സമ്മാനിച്ച് കാലം യാത്രയാവുന്നു. എന്തിനെന്നറിയാതെ.... വെറുതെ നാം ഏകാന്തതയുടെ പ്രശാന്ത തീരത്ത് ഒരു നിമിഷമെങ്കിലും സ്വയം മറക്കുമ്പോള്‍ കണ്ണുകള്‍ ഈറന്‍ ആയേക്കാം, ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങള്‍ക്കായ്,
സൌഹൃദങ്ങള്‍ക്കായി, കാലം മാത്രം ഒഴുകിക്കൊന്ടെയിരിക്കുന്നു.... ഒരുപാടു ഹൃദയങ്ങളുടെ വേദനകള്‍ ഏറ്റുവാങ്ങിക്കൊണ്ട്, നിശബ്ധമായ്, നിസംഗമായ്.
ഏകാന്തത മാത്രം എന്നും തുണയാകുമ്പോള്‍ ഓര്‍മ്മകളെ നിങ്ങള്‍ എന്തിനെന്നെ തനിച്ചാക്കി.......??
മിഴിയോരത്ത് വിതുമ്പി നില്‍ക്കുന്ന നീര്തുള്ളിയ്ക്കും
ഒരുപാടു കഥകള്‍ പറയാനുണ്ടാകും. സംവത്സരങ്ങള്‍ മഴ പോലെ പെയ്തൊഴിഞ്ഞാലും, കാലം പുഴ പോലെ ഒഴുകിയകന്നാലും, ഓര്‍മ്മകള്‍ മാത്രം നൊമ്പരമായ് അവശേഷിക്കുന്നു.
No comments:
Post a Comment