Friday, 2 September 2011

അവശേഷിക്കുന്നത്........ സ്വപ്‌നങ്ങള്‍ മാത്രം

വര്‍ണക്കിനാവിന്‍ താരാട്ടില്‍ അന്ന്
എല്ലാം വിസ്മരിച്ചു നീ ഉറങ്ങിയില്ലേ..?
ഓണപൂകള്‍ കൊഴിഞ്ഞു പോയി
ഓടിയെത്തിയ പേമാരിയില്‍.
ഹേമന്ത രാവുകളും എറിഞ്ഞു തീര്‍ന്നു
ആരണ്യ മന്ദിരത്തിന്‍ അഗ്നി ശയ്യയില്‍.
നിഴലായ് സ്വപ്‌നങ്ങള്‍ അലിഞ്ഞു പോയി
ഏകാന്ത മൌനത്തിന്‍ ഹിമത്തടത്തില്‍.
സിന്ദൂര കിരണങ്ങള്‍ മാഞ്ഞു പോയി
കാലത്തിന്‍ ഇരുള്‍ ഓടിയെത്തിയപ്പോള്‍.
അനശ്വര ഗാനങ്ങള്‍ എന്നും മൂളാന്‍
കുളിര്‍ തെന്നലേ നീയെന്നും ഉണ്ടാവുമോ.?
ജന്മാന്തരങ്ങള്‍ക്കെന്നും വഴി കാട്ടാന്‍
വിണ്ണിന്‍ താരങ്ങള്‍ക്കാവുമെന്നോ.?
നീറിപ്പിടയും മനസ്സിന്‍ ശന്തിയ്ക്കായ്‌
വാര്‍ തിങ്കള്‍ നല്‍കുമോ പൊന്‍ വെളിച്ചം ?
കോടക്കാര്‍ വര്‍ണ്ണന്റെ ഓടക്കുഴല്‍ നാദം
കാലത്തിന്‍ മേഘങ്ങള്‍ക്കുള്ളില്‍ നിന്നും.
നേര്‍ത്ത കിനാവിന്‍ കനവികള്‍ക്കപ്പുറം
സാന്ദ്രമാം മൌനവുമായ് ഓര്‍മ്മകള്‍.
വിണ്ണില്‍ തെളിയുന്ന വാര്‍മഴവില്ലിന്റെ
വര്‍ണ്ണത്തെ മോഹിക്കും സ്വപ്നവുമായ്,
ആകാശം തേടുന്ന മനസിന്റെ മോഹങ്ങള്‍
അഗ്നിക്ക് നിവേദിക്കും കാല ചക്രം.....