Wednesday, 28 September 2011

മഴനിലാവ്

ദൂരെ ദൂരെയാരോ നിശ്വസിക്കും പോലെ - എന്റെ
മാനസ മഴമേഘമേ നിന്റെയോര്മയില്‍ ഞാന്‍
നിലാവിന്റെ നെഞ്ചില്‍ ചേര്‍ന്ന് കരയും കനല്‍ കാറ്റേ
നീ യാത്ര പറയാനൊരുങ്ങുന്നുവോ?
മറയാനൊരുങ്ങും മഴ മാരിവില്ലേ
മറയല്ലേ നീയുമെന്റെ സ്വപ്നങ്ങളെപ്പോലെ
അറിയുന്നുവോ നീ അകലങ്ങളില്‍ നിന്നും
ഈ പ്രണയതീരത്തിന്‍ ശോക സാന്ദ്രരാഗം
ആത്മാവിലെന്നും അലയാഴി പോലെ
ആകാശഗംഗേ നിന്‍ നൊമ്പര വദനം
പ്രണയ നൊമ്പരമേ മറന്നു പോകുമോ നീ
ഈ മാനസസരോവര സാന്ത്വന തീരം
അറിഞ്ഞില്ല ഞാന്‍ മഴനൂലു പോലെ നീ പറയാതെ
അകതാരില്‍ കാത്ത പ്രാണന്‍ പിടയുന്ന നൊമ്പരം
പ്രണയമേ അഗാധ നൊമ്പരമേ നീ പ്രണയിച്ചതാരെ?
കണ്ണീരില്‍ കുതിര്‍ന്നോരീ മഴനിലാവിനെയോ?

1 comment:

Anonymous said...

The King Casino - Ventureberg
The https://deccasino.com/review/merit-casino/ King Casino is owned septcasino by British casino operator Crown Resorts and operated ventureberg.com/ by Crown Resorts. It is https://febcasino.com/review/merit-casino/ owned by British ADDRESS: CASTLE