തകര്‍ന്നു പോയേക്കാം നിമിഷാര്ധങ്ങളില്‍
കാരണം നമ്മുടെ സ്നേഹം വെറുമൊരു പളുങ്ക് പാത്രമല്ലേ..
താഴെ വീഴാതെ, തകര്‍ന്നു പോകാതെ, കാത്തു വെക്കുമ്പോഴും
ഒരിക്കല്‍ തകര്‍ന്നു പോകുമെന്നറിയുന്നു.
അറിയാതെ പോയ നിനവുകളും അകന്നുപോയ കനവുകളും
നമ്മള്‍ അന്യരെന്നു പറയുമ്പോള്‍ പിന്നെയും വെറുതെ നാം
കാവലിരിക്കുന്നു നഷ്ടപ്പെടാതിരിക്കാന്‍....
നശ്വരമെങ്കിലും ചൈതന്യം വറ്റിയതെങ്കിലും...
നീ തിരിച്ചറിയുന്നു എന്റെ മൌനം..
ഞാന്‍ പറയാതെ പോയതെല്ലാം എന്തായിരുന്നെന്നു..?
ഇനിയൊരിക്കലും പറയില്ലെന്ന് നിനക്ക് അറിയാമെങ്കിലും(ചോദിക്കരുത് നീ....)..
എന്റെ ഓര്‍മകളുടെ ഭാണ്ഡം ഞാന്‍ ഒരിക്കല്‍ കൂടി അഴിച്ചു മുറുക്കട്ടെ
നിന്നെ....... നിന്നെക്കുറിച്ചുള്ള ഓര്‍മകളെ......
കാത്തു വെയ്ക്കാന്‍... ഒരിക്കലും നഷ്ടപ്പെടാതെ.... പക്ഷെ
ഇനിയൊരിക്കലും ഓര്‍മ്മിക്കാതിരിക്കാന്‍ കൂടി......
എങ്കിലും ഉടയാതിരുന്നെങ്കില്‍ ഈ പളുങ്ക് പാത്രം...... വെറുതെ...
No comments:
Post a Comment