Thursday, 20 October 2011




ചിറകില്ലാത്ത മാലാഖ


അവളുടെ സ്വപ്നങ്ങളെയാണ് ഞാന്‍ കൈക്കുമ്പിളില്‍ കൊരിയെടുതത്തതെന്നു
പുഴ പറഞ്ഞത് കൊണ്ട് അത് ഞാന്‍ തിരികെ കൊടുത്തു
മഴ പെയ്യാതിരുന്നാല്‍ അവളുടെ സ്വപ്നങ്ങള്‍ കരിഞ്ഞു പോകുമത്രേ
ഓര്‍മ്മകളെ മായ്ച്ചു കളയാന്‍ അവള്‍ ഇനിയും അശക്തയാണെന്ന്.
പണ്ട് നിശബ്ദമായ് നീ കരയുമ്പോള്‍ നിനക്ക് കൂട്ടിരുന്ന ഈ കളികൂട്ടുകാരി
മഴപന്തല്‍ മറന്നു പോയ വേഴാമ്പല്‍ ആണെന്ന് നിന്നോട് പറയണം
എന്നോര്തെങ്കിലും പറഞ്ഞില്ല ഞാന്‍................
നിറമില്ലാത്ത മഴയെ പ്രണയിച്ചിട്ടും കനിവില്ലാത്ത കാലം
കാത്തു വെച്ചത് കണ്ണീര്‍ ആണെന്ന് നീയെന്തിനറിയണം...?
മഴയെ പ്രണയിച്ചവള്‍ക്ക് പുഴയെന്നാല്‍ ജീവിതം തന്നെയല്ലേ..?
കാലം കാത്തു വെച്ച കണ്ണീരിന്റെ പ്രളയം
ആ പുഴയിലവള്‍ എന്നും കണ്ടെത്തിയിരുന്നു
ആനന്ദത്തിന്റെ മുരളീരവത്തിനെക്കാള്‍ അവള്‍
ഇഷ്ടപ്പെട്ടത് രാത്രിയുടെ ശോക രാഗത്തെയായിരുന്നു
വര്‍ണ്ണങ്ങള്‍ നിറഞ്ഞ പകലിനേക്കാള്‍
നിദ്രാവിഹീനങ്ങളായ ഏകാന്ത രാത്രികളെ
എന്തിനോ വെറുതെ വെറുതെ അവള്‍ സ്നേഹിച്ചു
ഇരുണ്ട തണുത്ത നിലത്തു തനിച്ചുറങ്ങുന്ന പ്രിയമായതെന്തിനോ
അകലങ്ങളിലിരുന്നു തുണയെകാന്‍ വേണ്ടി.....
ആരോരുമറിയാതെ സ്വപ്‌നങ്ങള്‍ മനസ്സില്‍ കൂട് കെട്ടുമ്പോള്‍ ചിത്തഭ്രമം ബാധിച്ചത് പോലെ
വീണ്ടും വീണ്ടും സ്വയം കുത്തി മുറിവേല്‍പ്പിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു
വേദനകള്‍ ജീവിതമായൊരാള്‍ക്ക് ആരുമറിയാതെ
അകലങ്ങളില്‍ ഇരുന്നു കൂട്ടിരിക്കാന്‍ ശ്രമിക്കുകയാവാം..... ഭ്രാന്തമായ മനസ്സും....
ഇപ്പോള്‍ അവളുടെ പകല്‍ സ്വപ്നങ്ങളില്‍ കടന്നുവരുന്നത്‌
നിരാലംബരായ,ചിറകുകളില്ലാത്ത, മാലാഖമാരാണ്
താരാട്ടുപാട്ടും, തംബുരുനാദവും, സ്നേഹത്തിന്റെ കഥക്കൂട്ടുകളും മറന്നുപോയവര്‍.....
അഗ്നിപരീക്ഷണങ്ങളില്‍ തളര്‍ന്നു തകര്‍ന്നു പോയവര്‍.....

No comments: