Friday, 4 November 2011

മരണം..

ആകാശ ഗംഗയ്ക്കും ചക്രവാളത്തിനും അപ്പുറം
ഗഗന നീലിമയ്ക്കുള്ളില്‍ എവിടെയോ നിന്ന്
സ്വര്‍ണ നിറമുള്ള നക്ഷത്ര കുഞ്ഞുങ്ങള്‍
താഴേക്ക്‌ വീണു മരിച്ചു കൊണ്ടേയിരുന്നു
ചരാചരങ്ങള്‍ ഭയത്തോടെ നോക്കുന്ന മരണം..
പലരും സ്നേഹത്തോടെ കാത്തിരിക്കുന്ന മരണം..
കുരിശില്‍ തറച്ചും, കാലില്‍ അമ്പ്‌ എയ്തും
അഗാധ ഗര്‍ത്തങ്ങളിലേക്ക്‌ വലിച്ചിട്ടും ഭൂമിയിലേക്ക്‌ വന്ന
ദൈവങ്ങളെ തട്ടിയെടുത്ത മരണം....
ഇനിയും വൈകുമോ വരാന്‍......?

3 comments:

Jandhu said...

Varumbol Varatte...Athuvare aa snehathinte agatha garthangalekku nokki njaan veruthe irikkatte..

Anna said...

Ithetha ee "Jandhu".........??????

Jandhu said...

Athoru jandhuva..kooottu koodan povenda, pinne atta pidicha pole pidikkum..