മലയാള കവിത തന്‍ ആത്മാവില്‍ നിന്നുതിരും
അനവദ്യ സുന്ദര സംഗീതം
മനസ്സിന്റെ ഏകാന്ത തീരങ്ങളില്‍
ആ കാവ്യ കന്യ തന്‍ സപ്ത സ്വര നാദം
പാടാന്‍ കൊതിച്ചൊരു പ്രണയ ഗാനം
ഈണം മറക്കാത്ത സ്നേഹ ഗീതം
പാടിയെത്തീടും വനമാരുതനെ
ആത്മാവില്‍ ഓളമായ് മാറുമൊരിളം തെന്നലേ
നിന്‍ ഗാനം അകതാരില്‍ പുതു മഴയായ് മാറുമ്പോള്‍
മാനസ്സ തന്ത്രിയില്‍ ശ്രുതിയുണരും
നക്ഷത്ര ദേവിമാര്‍ നടനമാടും രാവില്‍
മലയാള കവിതേ വരൂ നീ പൌര്‍ണമിയായ്
ഒരു നാളും അണയാത്ത നിറദീപമായ്
1 comment:
Nothing to say yaarr... really good...
Post a Comment