കിനാവിനു കാര്‍മേഘം കൊണ്ട് കണ്ണെഴുതി
സായം സന്ധ്യ കൊണ്ട് പൊട്ടു തൊട്ടു
പൊന്നിന്റെ നിറമുള്ള പ്രണയ സൂര്യന് വധുവായോരുക്കവേ
ജന്മ നിയോഗമെന്ന ശൂന്യ ഋതുവിന്റെ കാലടികളില്‍
സ്വപ്‌നങ്ങള്‍ ഞെരിഞ്ഞമര്‍ന്നു പോയ്
ആരോ കാറ്റില്‍ എഴുതി നല്‍കിയ പ്രണയ ഗാനത്തിന്റെ വരികള്‍
പാതി വഴിയിലെവിടെയോ വെച്ച് വിധി കവര്‍ന്നെടുത്തു.
മരുപ്പച്ച തേടുമ്പോള്‍ മരുഭൂമി തരുന്ന അതേ വിധി..
വേനല്‍ മഴയ്ക്ക് കാത്തിരിക്കവേ കനല്‍ കാറ്റ് വീശുംപോലെ....
ഒരിക്കലും തീരാത്ത നൊമ്പരം മഴയായി പെയ്തിരുന്നെങ്കില്‍
ഒരിക്കലെങ്കിലും..... നീറുന്ന മനസ്സില്‍ സാന്ത്വനമായി....
No comments:
Post a Comment