ഹൃദയത്തിന്റെ ലോല തന്ത്രികളില്‍ സ്നേഹമെന്ന സ്വപ്നത്തിന്റെ വിരലുകള്‍ തലോടിയപ്പോള്‍ അറിയാതെ അറിയാതെ അലിഞ്ഞു പോയത് മനസ്സിന്റെ ഉള്ളറകളില്‍ തടവിലിട്ടിരുന്ന അടങ്ങാത്ത വേദനകള്‍ ആയിരുന്നു.... ഞാന്‍ പോലും അറിയാതെ..
ശൂന്യതയുടെ തീരത്ത് നിന്നും നീയെന്നെ കൈ പിടിച്ചു നടത്തിയതെന്തിനായിരുന്നു..?
എന്നിലെ അഗാധ ശൂന്യതയെ അലിവിന്റെ ആര്‍ദ്രതയില്‍ മുക്കിയെടുത്തു നീ .. പക്ഷെ നീറുന്ന എന്റെ നൊമ്പരം അറിഞ്ഞിട്ടും അറിയാത്തത് പോലെ നീ യാത്രയായി... കണ്ണീര് തുള്ളികള്‍ കൊണ്ട് നോവിന്റെ ഭാരം കുറയ്ക്കാന്‍ ആവില്ലെന്ന് അറിയാമായിരുന്നിട്ടും എന്തേ നീയെന്റെ നൊമ്പരം കാണാതെ പോയ്...?
പിന്നില്‍ നിന്നും ഒരിക്കലും വിളിക്കില്ല ഞാന്‍ നിന്നെ... എങ്കിലും നീ അറിയണം, ഞാന്‍ തനിച്ചാവുന്നതിനെക്കാള് എനിക്ക് താങ്ങാനാവാത്തത് നീ എന്നെ തനിച്ചാക്കുന്നതാണെന്ന്..
2 comments:
supper i hope this from yur heart
Thanks for viewing it...
Post a Comment