പ്രണയ സന്ധ്യകള്‍ നോവിനു വഴി മാറവേ
കൊഴിഞ്ഞു വീണുചിതറിയോ കനവുകള്‍....?
നൊമ്പര മഴപോലെ പെയ്ത കണ്ണീരില്‍
അലകടല്‍ നോവായ് അണയാത്ത നൊമ്പര സ്മൃതികള്‍
കണ്ണീരില്‍ ഒഴുകാതെ പുഞ്ചിരിയില്‍ ഉരുകാതെ,
നേര്ത്തോരീ തേങ്ങലില്‍ അലിയാതെ,
പുഴയായ് നീ ചേര്‍ന്നൊഴുകിയ വഴികള്‍
തിരകള്‍ തലതല്ലി തകര്‍ന്നടിഞ്ഞ തീരമായ്...
നീറിപ്പിടയും നിന് മനം തകരാതിരുന്നെങ്കില്‍,
വഴി നീളെ, വളരാതിരുന്നെങ്കില്‍ മുള്ക്കിനാവുകള്..
ഈറനാം എന്‍ മിഴി ദീപം തെളിച്ചു ഞാന്‍ നിനക്കായ്
ഇരുള് വീണു പടരുമീ ശിഥില സ്വപ്ന താഴ്വരയില്..
യാത്ര പറയാതെ പോയ നിന് വിരല്‍ത്തുമ്പ് തേടി ഞാന്‍,
അലയവേ ഇരുള് വീഴുമീ വഴിയരികില്‍
ആരാരുമറിയാതെ ഉരുകുമീ ഹൃദയ നൊമ്പരം
നീ പോലുമറിയരുതേ എന്‍ നിഴലേ..
പുലര്‍മഞ്ഞിന്‍ കുളിരുമായ് വന്നോരീ തെന്നലും
എന്തേ മറന്നൊരു സാന്ത്വന രാഗം
പേരറിയാത്തൊരു ശോകരാഗമായ് മാറി
നീ എനിക്കായ് മൂളിയ പ്രണയ ഗാന ശീലുകള്‍....
നിന്റെ വിദൂരമാം ഓര്‍മ്മകള്‍ പോലും തനിച്ചായി
അര്‍ത്ഥ ശൂന്യമാം ഒരു വ്യഥ പോലെ....
നില്ക്കവേ വീണ്ടുമാ വഴിയോരങ്ങളില്‍ - ഏകയായ്
ഹൃദയമൊരു നൊമ്പര രേഖ പോലെ പിടയുന്നതറിയുന്നുവോ നീ..?
കാര്‍മുകില്‍ കവര്‍ന്നെടുത്ത തിങ്കള്‍ക്കല പോലെ
മറഞ്ഞു പോയതെന്തേ എന്നെ തനിച്ചാക്കി..?
നീ പറന്നു പോയലിഞ്ഞ ആകാശ ഗംഗയില്‍
കാത്തിരിക്കുമോ എന്റെ കണ്ണീര് തുടയ്ക്കാന്‍..?
വിധിയെഴുതും ജീവിത തിരശ്ശീല താഴ്ത്തി ഞാന്‍
വരും വേഗം... ഒഴുകാന്‍ ഒരിക്കലും പിരിയാതെ...

8 comments:
Loved it!
Thanks dear!!!
അന്നാ .... i loved this,,,,,, really i missing something......
Thanks da.. What r u missing...??? Tell fast....
Don't Know..... :)
evide blogil friend varacha pencil drwaying photo........?
thanks dear!!!
Post a Comment